Advertisements
|
കോപ് 30: ബ്രസീല്‍ ഒരുങ്ങി
നവംബര്‍ 10 മുതല്‍ 21 വരെ ബ്രസീലിലെ ബെലെം നഗരം കോപ് 30ക്കായി തയാറെടുക്കുകയാണ്. സമ്മേളനത്തിന്‍റെ ഉദ്ഘാടന വേളയില്‍ കോപ് 29ന്‍റെ ആതിഥേയ രാജ്യമായ അസര്‍ബൈജാനില്‍ നിന്ന് ബ്രസീല്‍ കോപ്30യുടെ പ്രസിഡന്‍റ് സ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കും.
ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക കാലാവസ്ഥാ വ്യതിയാന സമ്മേളനമാണ് കോപ് (സി ഒ പി). കക്ഷികളുടെ സമ്മേളനം എന്നതിന്‍റെ ചുരുക്കെഴുത്താണ് കോപ് എന്ന വാക്ക്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള യുഎന്‍ ചട്ടക്കൂട് കണ്‍വെന്‍ഷനില്‍ ഒപ്പിട്ട സര്‍ക്കാരുകളാണ് ഇതിലെ കക്ഷികള്‍. കോണ്‍ഫറന്‍സ് ഒഫ് ദി പാര്‍ട്ടീസ് എന്നാണ് 'കോപ്' എന്നതിന്‍റെ പൂര്‍ണ രൂപം.
കോപ് 1 1995ല്‍ ജര്‍മനിയിലെ ബെര്‍ലിനിലാണ് നടന്നത്. ഈ വരുന്നത് 30~ാമത് കോപ് സമ്മേളനവും (കോപ് 30). ഓരോ വര്‍ഷവും കോപിന്‍റെ അധ്യക്ഷസ്ഥാനം മാറിക്കൊണ്ടിരിക്കും. അങ്ങനെയാണ് ഇത്തവണ കോപ് 30 യുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ബ്രസീല്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ബ്രസീലിയന്‍ കാലാവസ്ഥാ നയതന്ത്രജ്ഞനായ ആന്‍ഡ്രെ അരാന്‍ഹ കൊറിയ ഡോ ലാഗോയാണ് കോപ് 30 യുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളുടെ പ്രാന്തപ്രദേശത്തെ നഗരമായ ബെലേമാണ് ഇത്തവണ കോപ്30ക്ക് ആതിഥ്യമരുളുന്ന നഗരം.
ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നതു കുറയ്ക്കുക, കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതങ്ങള്‍ കൈകാര്യം ചെയ്യാന്‍ ദുര്‍ബല രാജ്യങ്ങളെ സഹായിക്കുക തുടങ്ങിയ വിഷയങ്ങളില്‍ സുപ്രധാന കരാറുകള്‍ ഈ ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷത്തെ കോപ് എവിടെയാണെന്നത് ഇതു വരെ തീരുമാനമായിട്ടില്ല. ഓസ്ട്രേലിയയോ തുര്‍ക്കിയോ ആവാമെന്നാണ് അഭ്യൂഹങ്ങള്‍.
2015ലെ പാരിസ് ഉടമ്പടിയുടെ പശ്ചാത്തലത്തില്‍ തന്നെയാകും ഇത്തവണത്തെ കാലാവസ്ഥാ ഉച്ചകോടിയും നടക്കുക. ആഗോള താപനം 1.5 ഡിഗ്രിയിലേയ്ക്ക് പരിമിതപ്പെടുത്താന്‍ രണ്ടു ഡിഗ്രിയിലധികമാകാന്‍ പാടില്ലെന്ന ലക്ഷ്യപ്രാപ്തിക്കായി രാജ്യങ്ങള്‍ ഒപ്പിട്ട പാരിസ് ഉടമ്പടി നിലവില്‍ വന്നിട്ട് പത്തു വര്‍ഷം കഴിഞ്ഞിരിക്കുന്നു. എന്നാല്‍ ഒരു ദശാബ്ദം പിന്നിട്ടിട്ടും കേവലം ചര്‍ച്ചകള്‍ക്കപ്പുറം ഒന്നും പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടില്ല.
പാരിസ് ഉടമ്പടിയുടെ ലക്ഷ്യങ്ങള്‍ എങ്ങനെ കൈവരിക്കും എന്നു വ്യക്തമാക്കുന്ന നാഷണലി ഡിറ്റര്‍മൈന്‍ഡ് കോണ്‍ട്രിബ്യൂഷന്‍സ് അഥവാ എന്‍ഡിസി എന്നറിയപ്പെടുന്ന പുതിയ പദ്ധതികള്‍ 2025 ഫെബ്രുവരിയില്‍ എല്ലാ രാജ്യങ്ങളും രൂപീകരിക്കേണ്ടതായിരുന്നു. എന്നാല്‍ ഇതുവരെ 69 രാജ്യങ്ങള്‍ മാത്രമേ എന്‍ഡിസി സമര്‍പ്പിച്ചിട്ടുള്ളൂ. 128 രാജ്യങ്ങള്‍ ഇതുവരെ യാതൊരു പദ്ധതികളും സമര്‍പ്പിച്ചിട്ടില്ല. ഇക്കണക്കിനു പോയാല്‍ 2035 ആകുമ്പോഴേയ്ക്കും ആഗോള ഉദ് വമനം പത്തു ശതമാനം മാത്രമേ കുറയൂ.
കഴിഞ്ഞ കോപ് 29 ല്‍ അമെരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഈ കാലാവസ്ഥാ സമ്മേളനത്തില്‍ അമെരിക്ക പങ്കെടുക്കില്ല. കാലാവസ്ഥാ ഉച്ചകോടി തന്‍റെ ഭരണകൂടത്തിന് ഒരു മുന്‍ഗണനയല്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. കോപ് പിറവിയെടുത്തത് 1992ലെ ഐക്യരാഷ്ട്ര സഭയുടെ ഫ്രെയിം വര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ കൈ്ളമറ്റ് ചേയ്ഞ്ച് ഉടമ്പടി പ്രകാരമാണ്. യുഎസ് ഇപ്പോഴും ഇതില്‍ അംഗമാണ്.
എന്നിട്ടും ഉന്നത തല യുഎസ് ഉദ്യോഗസ്ഥരാരും തന്നെ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല. രാഷ്ട്രത്തലവന്മാര്‍ അഭിസംബോധന ചെയ്യുന്ന ലോക നേതാക്കളുടെ ഉച്ചകോടിയിലും ട്രംപ് പങ്കെടുക്കാന്‍ സാധ്യതയില്ല. കാലാവസ്ഥാ ആഘാതങ്ങള്‍ നേരിടുന്ന ദുര്‍ബല രാജ്യങ്ങളെ പിന്തുണയ്ക്കാന്‍ 2025ല്‍ ഏറ്റവും കുറഞ്ഞത് 51,11,55,00,000 കോടി യൂറോയെങ്കിലും വേണ്ടി വരും. 2030 ആകുമ്പോഴേയ്ക്കും ഈ ധനസഹായം 1,53,35,40,00,000 കോടി യൂറോയാകുമെന്നാണ് കരുതുന്നത്. |
|
- dated 07 Nov 2025
|
|
|
|
Comments:
Keywords: Europe - Otta Nottathil - cop30_brazil Europe - Otta Nottathil - cop30_brazil,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|